കഴിഞ്ഞ അഞ്ചുവർഷം അവർ അനീതി നടത്തി; അടുത്ത അഞ്ചുവർഷം ഞങ്ങൾ നീതി നടത്തും; രാഹുൽ ​ഗാന്ധി

63

അഞ്ചു വർഷം കൊണ്ട് ബിജെപി സർക്കാർ രാജ്യത്ത് അനീതിയാണ് നടപ്പാക്കിയതെന്നും അടുത്ത അഞ്ചു വർഷം കൊണ്ട് ആ പ്രവണത മറികടന്ന് രാജ്യത്ത് നീതി നടപ്പാക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഗോത്ര വിഭാ​ഗം, ദരിദ്രർ, ദുർബല വിഭാഗങ്ങൾ എന്നിവരോട് മോദി അനീതിയാണ് പ്രവർത്തിച്ചത്. അധികാരത്തിൽ ഏറുന്നതിന് മുമ്പ് നൽകിയ വാ​ഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയില്ല. മോദിയുടെ കീഴിലുള്ള സർക്കാർ സമ്പന്നരായ പതിനഞ്ച് പേർക്ക് വേണ്ടി മാത്രമാണ് ഭരിച്ചത്’- രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബെനേശ്വർ ധാമിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്