HomeNewsLatest Newsപ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു; മുണ്ടുടുത്ത് കേരളീയനായി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു; മുണ്ടുടുത്ത് കേരളീയനായി പ്രധാനമന്ത്രി

മുണ്ടുടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. പൂര്‍ണകുംഭം നല്‍കി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ മോദിയെ സ്വീകരിച്ചു. സുരക്ഷയുടെ ഭാഗമായി രാവിലെ ഏഴ് മുതല്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരാണ് ഇതിന് മുമ്ബ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രിമാര്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരെല്ലാം കേരളീയ വേഷയത്തില്‍ തന്നെ മോദിക്കൊപ്പമുണ്ടായിരുന്നു.
താമരപ്പൂക്കള്‍ കൊണ്ടാണ് മോദി തുലാഭാരം നടത്തിയത്. 111 കിലോ താമരപ്പൂക്കള്‍ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. 22000 രൂപയാണ് തുലാഭാരത്തിന് വേണ്ടി ചെലവഴിച്ചത്. സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ്യും മോദി സമര്‍പ്പിച്ചു. ദദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ശ്രീവത്സം ഗസ്റ്റ് ഗൗസിലേക്ക് മടങ്ങി.ഇനി ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments