യു എസ്സിൽ ബില്‍ ഗേറ്റ്സും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

14

അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബീറ്റ്‌കോയിന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.

പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്കകം അ​ത് ഡി​ലീ​റ്റ് ആ​കു​ക​യും ചെ​യ്തു. വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹാ​ക്കിംം​ഗ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ട്വി​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ചി​ല വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്‌വേര്‍ഡ് മാ​റ്റാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക​ളു​യ​ര്‍​ന്നി​ട്ടു​ണ്ട്.