HomeNewsLatest Newsഫ്രാങ്കോ മുളയ്ക്കലിന് നിർണായകം; ചോദ്യം ചെയ്യല്‍ തുടരുന്നു; വീണ്ടും കന്യാസ്ത്രീയുടെ മൊ‍ഴിയെടുത്തു

ഫ്രാങ്കോ മുളയ്ക്കലിന് നിർണായകം; ചോദ്യം ചെയ്യല്‍ തുടരുന്നു; വീണ്ടും കന്യാസ്ത്രീയുടെ മൊ‍ഴിയെടുത്തു

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസം പുനരാരംഭിച്ചു. തൃപ്പൂണിത്തുറ ക്രെെംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ഫ്രാങ്കോയുടെ അറസ്റ്റിന് ഇന്ന് സാധ്യതയേരുകയാണ്. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്‍റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊ‍ഴി രേഖപ്പെടുത്തി. കുറുവിലങ്കാട് മഠത്തിലെത്തിയാണ് മൊ‍ഴി രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ തങ്ങുകയാണ് ബിഷപ്പ്.

ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments