HomeNewsLatest Newsഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ല: പകരം സംവിധാനം ഇങ്ങനെ:

ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ല: പകരം സംവിധാനം ഇങ്ങനെ:

ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പിഴയ്ക്ക് പകരം ബോധവൽക്കരണം നടത്തും. നിയമത്തിൽ വൻ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസർക്കാരെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ഇക്കാര്യത്തിൽ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുമുണ്ട്. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ കഠിനമാണെന്നും നിയമലംഘനങ്ങൾ കുറഞ്ഞത് സംസ്ഥാനം നടത്തിയ ബോധവൽക്കരണം മൂലമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments