HomeNewsShortപൊലീസ് സംരക്ഷണയിൽ യുവതികള്‍ ശബരിമല സന്നിധാനത്തെ നടപ്പന്തലില്‍; ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനിയും

പൊലീസ് സംരക്ഷണയിൽ യുവതികള്‍ ശബരിമല സന്നിധാനത്തെ നടപ്പന്തലില്‍; ഇരുമുടിക്കെട്ടുമായി എറണാകുളം സ്വദേശിനിയും

മലകയറാന്‍ വീണ്ടും ഒരു യുവതികൂടി എത്തി. ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തക പൊലീസ് വേഷത്തില്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തില്‍ സന്നിദാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്. ഇവരോടൊപ്പം മലയാളിയായ ഒരു യുവതിയുമുണ്ട് എറണാകുളം സ്വദേശിനിയായ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചു.

ഇതേത്തുടര്‍ന്ന് രാവിലെ പമ്പയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്പയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതല്‍ പൊലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തേക്ക് പോകാനായി യുവതി എത്തിയ കാര്യം പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധം ശക്തമാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments