HomeNewsLatest Newsശബരിമല തീർഥാടനത്തിനായി പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍; കൂടുതൽ യുവതികൾ രംഗത്ത്

ശബരിമല തീർഥാടനത്തിനായി പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍; കൂടുതൽ യുവതികൾ രംഗത്ത്

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത്. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര്‍ അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്. അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.

കോടതിയില്‍ മനു അഭിഷേക് സിങ്‌വിക്ക് പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്ന് പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments