HomeNewsShortകൊറോണ: അതീവ ജാഗ്രതയിൽ കേരളം: അതിർത്തികളിൽ കർശന പരിശോധന: നാളെ ജനതാ കർഫ്യു

കൊറോണ: അതീവ ജാഗ്രതയിൽ കേരളം: അതിർത്തികളിൽ കർശന പരിശോധന: നാളെ ജനതാ കർഫ്യു

കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിൽ പരിശോധന കർശനമാക്കി. ജില്ലാ കളക്ടർ നേരിട്ടാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. രോഗവ്യാപനം തടയാനായി തുറന്ന കടകളൊക്കെ അടപ്പിച്ചു. കൂടാതെ സർക്കാർ ഓഫീസുകൾ ഒരാഴ്ച അടച്ചിടും. രണ്ടുവയസുള്ള കുട്ടിയുൾപ്പെടെ ആറ് പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ സംസ്ഥാനത്ത് 12 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കാസർകോട് കൂടാതെ എറണാകുളത്ത് അഞ്ച് വിദേശികൾക്കും പാലക്കാട്ട് ഒരാൾക്കുമാണ് വൈറസ് ബാധിച്ചത്. എറണാകുളത്ത് ബ്രിട്ടീഷുകാരായ അഞ്ച് ടൂറിസ്റ്റകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments