HomeNewsShortആറാം ദിവസവും അരലക്ഷത്തിലധികം രോഗബാധിതര്‍; രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം

ആറാം ദിവസവും അരലക്ഷത്തിലധികം രോഗബാധിതര്‍; രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 52,050 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 18,55,745 ആയി. 803 മരണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച്‌ രാജ്യത്ത് ആകെ കോവിഡ് മരണം 38,938 ആയി. 2.11 ശതമാനമാണ് ഇതനുസരിച്ച്‌ രാജ്യത്തെ മരണ നിരക്ക്. ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 12,30,509 പേര്‍ രോഗമുക്തരായി നിലവില്‍ ചികിത്സയിലുള്ളത് 5,86,298 പേരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments