രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം; 18,853 പുതിയ രോഗികൾ; മഹാമാരി ഒഴിയുന്നില്ല

16

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 507 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ 18,853 പേര്‍ക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17,400 ആയി ഉയര്‍ന്നു. മഹാരാഷ്‌ട്ര, ഡല്‍ഹി, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 7,855 പേരാണ് അവിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഡല്‍ഹിയില്‍ 87,360 പേര്‍ക്കാണ് രോഗം. 2,742 മരണം രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.\90,167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 1,201 മരണവും 32,557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,846 മരണവുമുണ്ടായി. 5,85,493 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 2,20,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ മാത്രം 1,74,761 രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.