HomeNewsShortമെയ് 22ന് ബ്രക്‌സിറ്റ് നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍: അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് ബ്രിട്ടന്‍ പുറത്തേക്ക്

മെയ് 22ന് ബ്രക്‌സിറ്റ് നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍: അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് ബ്രിട്ടന്‍ പുറത്തേക്ക്

ഇപ്പോഴുള്ള ബ്രെക്‌സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാര്‍ അംഗീകരിച്ചാല്‍ മെയ് 22ന് ബ്രക്‌സിറ്റ് നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് ബ്രിട്ടന്‍ പുറത്തേക്ക് എന്നാണ് തീരുമാനം. ധാരണ രണ്ട് തവണ എംപിമാര്‍ തിരസ്‌കരിച്ചിരുന്നു. അടുത്തയാഴ്ച ധാരണയില്‍ മൂന്നാം തവണ വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് യൂറോപ്യന്‍ യൂണിയനില്‍ തെരഞ്ഞെടുപ്പ്. അതില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. ബ്രിട്ടന്‍ പങ്കെടുക്കുന്നതിനോട് യൂറോപ്യന്‍ യൂണിയനും താല്‍പര്യമില്ല.

മേയ് 22ന് ബ്രെക്‌സിറ്റ് എന്ന് തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. അന്തിമതീരുമാനമെടുക്കാന്‍ ബ്രിട്ടന് ഏപ്രില്‍ 12 വരെ സമയമുണ്ട്. ബ്രെക്‌സിറ്റ് വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യമടക്കം നല്‍കിയിരിക്കുന്നു എന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മാര്‍ച്ച് 29 എന്ന തീയതി നീട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments