ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കാതെ മോട്ടോർവാഹന വകുപ്പ്: നടപടി തുടർച്ചയായ നിയമലംഘനം നടത്തുന്നവർക്ക് മാത്രം ബാധകമെന്നു വിശദീകരണം

219

മാധ്യമപ്രവർത്തനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തില്ലെന്ന് ആക്ഷേപം. തുടർച്ചയായ നിമലംഘനം ഉണ്ടായാൽ മാത്രമേ ലൈസൻസ് റദ്ദാക്കാനാകൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാദം. ഇത് ഒറ്റപ്പെട്ട സംഭവമാണ് അതുകൊണ്ട് ലൈസൻസ് സസ്പെന്റ് ചെയ്യാനെ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.