HomeNewsShortഅഭിമന്യു വധം; ആക്രമി സംഘം രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവറിന്റെ നിർണ്ണായക മൊഴി പുറത്ത്

അഭിമന്യു വധം; ആക്രമി സംഘം രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവറിന്റെ നിർണ്ണായക മൊഴി പുറത്ത്

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോക്കാരന്‍. ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോസ് ജംഗ്ഷനില്‍ നിന്ന് കയറി തോപ്പുംപടിയില്‍ ഇറങ്ങി. തോപ്പുംപടിയില്‍ താമസമെന്നാണ് കരുതുന്നത്. എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ കളി കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തിയത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധന നടത്തി.

ഇതിനിടെ, അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments