അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും: പോകും മുൻപും മോദിസ്തുതി

191

മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരും. ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

ദില്ലിയിലേക്ക് പുറപ്പെടും മുമ്പ് ഒരു തവണ കൂടീ മോദിയെ പുകഴ്ത്തിയ ശേഷമാണ് അബ്ദുള്ളക്കുട്ടി വിമാനം കയറിയത്. ദുബായ് സല്‍സബീല്‍ പാര്‍ക്കില്‍ യോഗ ദിനാചരണത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മോദി സ്തുതി. സ്വാമി വിവേകാനന്ദൻ പോലും നരേന്ദ്ര മോദിയുടെ ആരാധകൻ ആയിട്ടുണ്ടാവുമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ അബ്ദുള്ളക്കുട്ടി പറയുന്നത്.