സ്വര്‍ണക്കടത്ത്: രണ്ടുപേർ കൂടി എന്‍ഐഎ യുടെ പിടിയിൽ; കസ്റ്റഡിഅപേക്ഷ അടുത്ത ദിവസം പരിഗണിക്കും

42

സ്വര്ണം കടത്തിയ കേസിൽ രണ്ടുപേരെ കൂടി ദേശീയ അന്വേഷണ ഏജന്സി(എന്‌ഐഎ) അറസ്റ്റ് ചെയ്തു. പെരിന്തല്മണ്ണ സ്വദേശി കെ ടി ഷറഫുദീന്(38), മണ്ണാര്ക്കാട് സ്വദേശി ഷെഫീഖ്(31) എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസില് എന്‌ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 12 ആയി. എന്‌ഐഎ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നാലു ദിവസത്തേക്ക് എന്‌ഐഎ കസ്റ്റഡിയില് വിട്ടു. സ്വര്ണക്കടത്തിലെ മുഖ്യകണ്ണിയായ കെ ടി റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില് സന്ദീപ് നായരില് നിന്ന് കടത്ത് സ്വര്ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില് നിന്ന് അഞ്ച് പ്രാവശ്യം ഇവർ സ്വര്ണം കൈപ്പറ്റി. ഈ സ്വര്ണം റമീസ് നിര്ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു. റമീസുമായി അടുത്ത ബന്ധമുള്ള ഇവരെ വീടുകളില് നിന്നാണ് അറസ്റ്റ് ചെയ്തത്. കെ ടി റമീസ്, എ എം ജലാല്, പി ടി അബ്ദു, മുഹമ്മദ് ഷാഫി എന്നിവരെയും മൂന്ന് ദിവസത്തേക്ക് എന്‌ഐഎയുടെ കസ്റ്റഡിയില് നല്കി. എല്ലാവരേയും നാലു ദിവസത്തേക്കാണ് കസ്റ്റഡിയില് ആവശ്യപ്പെട്ടത്. കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദലി, മുഹമ്മദലി ഇബ്രാഹിം എന്നിവരെ കസ്റ്റഡിയില് ആവശ്യപ്പെട്ട് എന്‌ഐഎ നല്കിയ അപേക്ഷ അടുത്ത ദിവസം പരിഗണിക്കും.