പാപ്പുവ ന്യൂ ഗ്വിനിയയില്‍ ഗോത്രവർഗക്കാർക്കുനേരെ വൻ ആക്രമണം: പതിനാറുപേർ കൊല്ലപ്പെട്ടു

199

പാപ്പുവ ന്യൂ ഗ്വിനിയയില്‍ ഗോത്രവർഗക്കാർക്കുനേരെ വൻ ആക്രമണം. പതിനാറുപേർ കൊല്ലപ്പെട്ടു.

ഹെല പ്രവിശ്യയില്‍ ആണു സംഭവം. കൂട്ടക്കൊലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ഗര്‍ഭണികളടക്കം എട്ടു സ്ത്രീകളും പതിനഞ്ചു വയസില്‍ താഴെയുള്ള എട്ടു കുട്ടികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ദൃസ്സാക്ഷികളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.

മേഖലയിലെ ഗോത്ര ജനതയ്ക്ക് നേരെ വര്‍ഷങ്ങളായി ഇത്തരം അതിക്രമങ്ങള്‍ നടക്കാറുണ്ട്. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 800 ഓളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിഡ ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് കൂട്ടക്കൊല നടന്നത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ആക്രമണം നടന്നത്. തോക്കുകളും കത്തിയും ഉയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.