‘പുൽവാമ മോഡൽ’ കാർ ബോംബ് ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സേന: സുരക്ഷിതമായി തകർത്തു

55

കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന് സമാനമായ തരത്തിലുള്ള വൻസ്ഫോടനം നടന്നേക്കാമായിരുന്ന നീക്കത്ത പൊളിച്ചടുക്കി ഇന്ത്യൻ സൈന്യം. 20 കിലോ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സൂക്ഷിച്ചിരുന്ന കാറിനെയാണ് അതീവജാഗ്രതയോടെ സേന തടഞ്ഞു അപകടം ഒഴിവാക്കിയത്. വ്യാജറജിസ്ട്രേഷനുള്ള, ഒരു വെള്ള ഹ്യൂണ്ടായ് സാൻട്രോ കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് കൊണ്ടുവരുന്നുവെന്ന വർത്ത ലഭിച്ച സൈന്യം ആ നീക്കത്തെ ഫലപ്രദമായി തടയുകയായിരുന്നു.

രാത്രിയോടെ, ഒരു ചെക്ക്പോയന്‍റിൽ ഈ കാറിനോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡ് മറികടന്ന കാർ പാഞ്ഞുപോയി. പിറകെ സേന കാറിനു നേരെ വെടിയുതിർത്തു. നീക്കം പാളിയെന്ന് മനസിലാക്കിയ ഡ്രൈവർ കാർ ഉപേക്ഷിച്ച് കടന്നു. പിന്നീട് സൈന്യം സുരക്ഷിതമായി കാർ നിരീക്ഷിച്ചു വരവേ, വെളുപ്പിന് കാർ പൊട്ടിത്തെറിക്കുകയായിരുന്നു.