HomeNewsShortമനുഷ്യന്റെ കൈകടത്തൽ: ലോകത്തിലെ മഴക്കാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും നശിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് റിപ്പോർട്ട്‌:

മനുഷ്യന്റെ കൈകടത്തൽ: ലോകത്തിലെ മഴക്കാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും നശിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് റിപ്പോർട്ട്‌:

ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ മൂന്നിൽ രണ്ട് ഭാഗവും നശിച്ചുകഴിഞ്ഞിരിക്കുന്നുവെെന്ന് പുതിയ പഠനം.റെയിൻഫോറസ്റ്റ് ഫൗണ്ടേഷൻ നോർവേയാണ് പുതിയ പഠനം പുറത്തു വിട്ടിരിക്കുന്നത്. മരം മുറിക്കുന്നതും ഭൂമിയെ കൃഷി ചെയ്യാനായി മാറ്റിയെടുക്കുന്നതും ലോകത്തിലെ 34 ശതമാനം വരുന്ന ഉഷ്ണമേഖലാ മഴക്കാടുകളെ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവൃത്തികൾ മൂലം വനഭൂമിയിൽ 30 ശതമാനത്തോളം കുറവ് വന്നിരിക്കുന്നു. ഇത് ഭാവിയിൽ കാട്ടുതീ പടരുന്നതിനും, വനഭൂമി നശിക്കുന്നതിനും ഇടയാകുമെന്ന് മഴക്കാടുകൾക്ക് വേണ്ടി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന റെയിൻഫോറസ്റ്റ് ഫൗണ്ടേഷൻ നോർവേ (Rainforest Foundation Norway) പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments