HomeNewsShortവി.ടി ബല്‍റാം എം.എല്‍.എക്ക് നേരെ പ്രതിഷേധവും ചീമുട്ടയേറും; സംഭവം ; ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലെന്ന് ആരോപണം

വി.ടി ബല്‍റാം എം.എല്‍.എക്ക് നേരെ പ്രതിഷേധവും ചീമുട്ടയേറും; സംഭവം ; ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലെന്ന് ആരോപണം

വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധവും കല്ലേറും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റു. ബല്‍റാമിന് പരിക്കേറ്റുവെന്ന വാര്‍ത്തയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. എം.എല്‍.എയുടെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബല്‍റാം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

പൊലീസ് വാഹനത്തിന് മുകളില്‍ കയറിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. ഇതിനിടെ ചീമുട്ടയേറും നടന്നു. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങളും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. എം.എല്‍.എയെ തടയാനും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാനും സി.പി.എം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നത്തെ പരിപാടിയില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധം ഉയരുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്നാല്‍, 20തോളം വരുന്ന പൊലീസുകാര്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുവിഭാഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. തൃത്താല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഒാഫീസര്‍ ഷിജിത്തിനാണ് കല്ലേറില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments