വോട്ടിംഗ് മെഷീനുമായി നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങി പോളിംഗ് ഓഫീസർ: കടുത്ത നടപടി

18

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വോട്ടിങ് മെഷീനുമായി പോയി കിടുന്നുറങ്ങിയെന്ന ആരോപണത്തിൽ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. തന്റെ ബന്ധുകൂടിയായ തൃണമൂൽ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥൻ പോയി കിടന്നത്. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസർ തപൻ സർക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിലേക്ക് പോയപ്പോൾ ഇയാൾ വോട്ടിങ് മെഷീനും കൊണ്ടുപോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇയാൾ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.