ബി.ജെ.പി നേതാവിന്റെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തി ! 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

24

ബി.ജെ.പി നേതാവിന്റെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ അസമിലെ രതബാരി നിയോജക മണ്ഡലത്തിലെ സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെണ്ട് ചെയ്തു.ബി.ജെ.പി സ്ഥാനാർഥിയായ കൃഷ്ണേന്ദു പാലിന്റെ കാറിൽ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മണ്ഡലം ഉൾപ്പെടുന്നു കരീംഗഞ്ച് ജില്ലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. കോൺഗ്രസ് ഉൾപ്പടെയുളള പാർട്ടികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോൺഗ്രസ് ആരോപിച്ചു. 149ാം ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.