കേരളം വിധിയെഴുതുന്നു: സംസ്ഥാനത്താകെ കനത്ത പോളിംഗ്: ശുഭ പ്രതീക്ഷയോടെ മുന്നണികൾ

11

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. ആദ്യമണിക്കൂറുകളിൽ കനത്ത പോളിങ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 17% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസമെന്ന്എ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.