HomeNewsShortവോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ചെയ്യുന്ന പ്ര​ക​ട​ന​പ​ത്രി​കകള്‍ അവസാനനിമിഷം സമർപ്പിക്കരുത്; പുതിയ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ചെയ്യുന്ന പ്ര​ക​ട​ന​പ​ത്രി​കകള്‍ അവസാനനിമിഷം സമർപ്പിക്കരുത്; പുതിയ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ചെയ്യുന്ന പ്ര​ക​ട​ന​പ​ത്രി​കകള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ 48 മ​ണി​ക്കൂ​റി​നു മു​ന്‍​പ് സമര്‍പ്പിക്കണമെന്ന് ക​മ്മീ​ഷ​ന്‍ ഉത്തരവ് പുറപ്പെടുവിച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​ണ് ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണ് ബി​ജെ​പി അ​വ​സാ​ന നി​മി​ഷം പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച്‌ അ​ന്ന് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ന്‍റെ കാ​ല​യ​ള​വി​ല്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ങ്ങ​ളും ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. 2017 ല്‍ ​ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ഭി​മു​ഖം പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ സം​പ്രേ​ഷ​ണം ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments