HomeNewsShortട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി കനത്ത പിഴ: മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി കനത്ത പിഴ: മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

മോട്ടോർ വാഹന നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന നടപടികളാണ് ബിൽ ശുപാർശ ചെയ്യുന്നത്. ബില്ലിനെ രാജ്യസഭയിൽ 108 പേർ പിന്തുണച്ചപ്പോൾ 13 പേർ എതിർപ്പുമായി രംഗത്ത് എത്തി. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥകളിൽ ഒന്ന്. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബിൽ.

ലൈസൻസ് കിട്ടാൻ ഇനി ആധാർ നിർബന്ധമാക്കും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി, 10,000 രൂപയാണ് പരമാവധി പിഴ.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി 10,000 രൂപ ചുരുങ്ങിയ പിഴയെങ്കിലും അടയക്ക്ണം.

അപകടകരമായി വാഹനം ഓടിച്ചാൽ 5000 രൂപയാണ് പിഴ

മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാലും 5000 രൂപ പിഴ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments