HomeNewsShortമ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക്​ താല്‍ക്കാലിക അഭയം നല്‍കുമെന്ന്​ യു.എസ്: സംരക്ഷണം ഒന്നര വർഷത്തേക്ക്

മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക്​ താല്‍ക്കാലിക അഭയം നല്‍കുമെന്ന്​ യു.എസ്: സംരക്ഷണം ഒന്നര വർഷത്തേക്ക്

മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക്​ താല്‍ക്കാലികമായി അഭയം നല്‍കുമെന്ന്​ അമേരിക്ക ​. ​ഹോംലാന്‍ഡ്​ സെക്യൂരിറ്റി സെക്രട്ടറി അലാജാണ്ട്രോ മയോര്‍കാസാണ്​ ഇക്കാര്യം അറിയിച്ചത്. മ്യാന്‍മറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്​. സാമ്ബത്തിക പ്രതിസന്ധിയും രാജ്യത്ത്​ രൂക്ഷമാണ്​. ഈ പ്രതിസന്ധി ഘട്ടത്തില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക്​ സ്വന്തം രാജ്യത്തേക്ക്​ മടങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്​. ഇതിനാലാണ്​ താല്‍ക്കാലികമായി അഭയം നല്‍കുന്നതെന്ന്​ യു.എസ്​ അറിയിച്ചത് .18 മാസത്തേക്കാവും ഇവര്‍ക്ക് സംരക്ഷണം നല്‍കുക. നിലവില്‍ യു.എസിലുള്ള മ്യാന്‍മര്‍ പൗരന്‍മാര്‍ക്കാവും ആനുകൂല്യം ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments