HomeNewsShortആണവാക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ട് അമേരിക്ക; സൈനിക വിദഗ്ദർ ജനങ്ങൾക്ക് മുൻകരുതലുകൾ നൽകിത്തുടങ്ങി

ആണവാക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ട് അമേരിക്ക; സൈനിക വിദഗ്ദർ ജനങ്ങൾക്ക് മുൻകരുതലുകൾ നൽകിത്തുടങ്ങി

അമേരിക്കന്‍ സൈനിക വിദഗദ്ധര്‍ അണുബോംബ് ആക്രമണത്തില്‍ നിന്നും എങ്ങിനെ രക്ഷ നേടാമെന്നുള്ള മുന്‍ കരുതലുകള്‍ നാട്ടുകാര്‍ക്ക് നല്‍കിവരുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും അണുബോംബുമായി ബന്ധപ്പെട്ട വാഗ്വാദം തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഒരു അണുവായുധ ആക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ വിദഗ്ദ്ധര്‍ ആരംഭിച്ചിരിക്കുന്നതായിട്ടാണ് വിവരം.

അത്തരമൊരു ദുരന്ത സാഹചര്യത്തെ എങ്ങിനെ പ്രതിരോധിക്കണമെന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവിന്‍ഷന്‍ വിഭാഗം ആണവബോംബില്‍ നിന്നും രക്ഷനേടാനുള്ള ടിപ്സുകള്‍ പുറത്തുവിട്ടു തുടങ്ങി. 24 മണിക്കൂറിനുള്ളില്‍ താവളത്തില്‍ പ്രവേശിക്കണമെന്നാണ് റേഡിയേഷന്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങള്‍ കരുതിയിരിക്കേണ്ടത് അത്യാവശ്യം ആണെന്നാണ് സിഡിസി പറയുന്നത്. അണുയാവുധ സാഹചര്യത്തില്‍ വളരെ കുറച്ച്‌ സമയം മാത്രമേ സുരക്ഷിതത്വത്തിന് ലഭിക്കൂ. ഇത്തരം സംഭവങ്ങള്‍ ചുറ്റും ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പും മുന്‍കരുതലുകളും മരണവും രോഗ ഭീഷണിയും കുറയ്ക്കും.

സിഡിഎസിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഹെല്‍ത്തിന്റെ റേഡിയേഷന്‍ സ്റ്റഡീസ് ബ്രാഞ്ച് തലവനാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. റോബര്‍ട്ട് വിറ്റ്കോംബിനൊപ്പം റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഹെല്‍ത്ത് ഫിസിക്സ് സീനിയര്‍ അഡ്വസറായ മൈക്കല്‍ നോസ്ക്കയും ചര്‍ച്ചയില്‍ പങ്കുചേരുന്നുണ്ട്. വടക്കന്‍ കൊറിയയുടെയും അമേരിക്കയുടെയും തലവന്മാര്‍ നടത്തിയ പുതുവത്സര സന്ദേശത്തോടെയാണ് ലോകം ആണവയുദ്ധം മണത്തു തുടങ്ങിയത്.

അമേരിക്കയോളം എത്താന്‍ പോന്ന ആണവ ബട്ടന്‍ തന്റെ മേശപ്പുറത്ത് ഉണ്ടെന്ന് അമേരിക്ക മറക്കരുതെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വലുതും പ്രഹരശേഷിയും പ്രവര്‍ത്തന മികവുമുള്ള ആണവായുധമാണ് തന്റെ മുന്നിലുള്ളതെന്ന് ആയിരുന്നു ട്രംപ് മറുപടി നല്‍കിയത്. തന്റെ ആണവ പരിധിയില്‍ അമേരിക്കയിലെ ഏറെക്കുറെ എല്ലായിടങ്ങളും വരുന്നതാണെന്നും കിം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments