അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ വൻ ഡ്രോണ്‍ ആക്രമണം: 30 കര്‍ഷകര്‍ മരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

98

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി തീ കായുവാന്‍ കൂടിയവരാണ് കൊല്ലപ്പെട്ടത്.