ബിജെപി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ച് മെട്രോ സ്റ്റേഷന് കാര്‍ ഷെഡ് നിര്‍മാണ പദ്ധതിയാണ് ഉദ്ധവ് താക്കറെ നിര്‍ത്തിവെച്ചത്. പദ്ധതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് അവലോകനം നടത്തിയ ശേഷംമാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ ഷെഡ് പദ്ധതി നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. മുംബൈയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതിന്റെ തെളിവാണ് പദ്ധതി ഉപേക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.