കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന് വില്ലയില്‍ റിജോ റോബര്‍ട്ട്, നടുവണ്ണൂര്‍ കാവില്‍ ഒറ്റപ്പുരക്കല്‍ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത
RELATED ARTICLES