പാലാരിവട്ടം പാലം അഴിമതിക്കേസ്: ആര്‍ബിഡിസികെ മുന്‍ എംഡി ഉള്‍പ്പെടെ ഉന്നതർക്കെതിരെ അന്വേഷണം

127

വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസ് പുതിയ വഴിത്തിരിവിൽ. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താൻ തീരുമാനമായി.പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്.

വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് ഹനീഷിനെ സംശയത്തിന്‍റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.