HomeNewsShortകമല ഹാരിസ് ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കമല ഹാരിസ് ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത് രാജ്യത്തിനു അപമാനം: വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കമല ഹാരിസ് ​അമേരിക്കയുടെ പ്രസിഡന്‍റാകുന്നത്അമേരിക്കക്ക്​ അപമാനമാകുമെന്ന്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ആദ്യ വനിത ​പ്രസിഡന്‍റ്​ പദവിയിലെത്തിയാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപി​െന്‍റ വിവാദ പരാമര്‍ശം. നേരത്തേയും ബൈഡനെയും കമല ഹാരിസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്രംപ്​ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ചൈനയുമായി ഇവര്‍ക്ക്​ ഇടപാടുകളുണ്ടെന്നും വിമര്‍ശനമുയര്‍ത്തി. ​കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്​ത്രീയാണെന്നുമുള്ള ട്രംപി​െന്‍റ സ്​ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഡെമോക്രാറ്റിക്കുകള്‍ രംഗ​െത്തത്തിയിരുന്നു.

‘ജനങ്ങള്‍ക്ക് ആര്‍ക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്‍റാകാന്‍ അവര്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്’​- ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments