HomeNewsShortവഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി. കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസില്‍ അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തട്ടിപ്പില്‍ ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 74ലക്ഷം ഓവര്‍ഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാല്‍ രണ്ട് കോടി തട്ടിച്ചപ്പോള്‍ ബാദ്ധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതില്‍ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63ലക്ഷം മാറ്റിയെന്നുമാണ് കണ്ടെത്തല്‍.തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും ബിജുലാലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം ഉടന്‍ ബിജുലാലിനെ പിടികൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments