ഉപതിരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളനോട്ട് തന്നെയെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. മഞ്ചേശ്വരം 43ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയാണ് കള്ളവോട്ടിന് ശ്രമിച്ചത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതിയെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. 43ാം നമ്പർ ബൂത്തിലെ വോട്ടർ അല്ലാതിരിന്നിട്ടും നബീസ അവിടെയെത്തിയത് കള്ളവോട്ട് ചെയ്യാൻ തന്നെയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെ: സ്ഥിരീകരിച്ച് ടിക്കാറാം മീണ: യുവതിക്കെതിരെ കടുത്ത നടപടി
RELATED ARTICLES