HomeNewsShortവണ്ടിച്ചെക്ക് കേസ്: തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ: അറസ്റ്റ് വിളിച്ചു വരുത്തിയ ശേഷം

വണ്ടിച്ചെക്ക് കേസ്: തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ: അറസ്റ്റ് വിളിച്ചു വരുത്തിയ ശേഷം

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ. അജ്മാൻ പോലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുഷാറിനെ അജ്മാൻ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments