സംസ്ഥാനത്ത് ഏപ്രിൽ 23 വരെ ശക്തമായ ഇടിമിന്നലെന്ന് മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത

154

മുണ്ടക്കയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു, മകന്‍ അരവിന്ദ്(15) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച്ച മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ്. ഞായറാഴ്ച്ച പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.