HomeNewsShortദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സർക്കാരിന്: തൃപ്തി ദേശായി; എന്തുവന്നാലും ശബരിമലയില്‍ എത്തും

ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സർക്കാരിന്: തൃപ്തി ദേശായി; എന്തുവന്നാലും ശബരിമലയില്‍ എത്തും

ശബരിമല സന്ദര്‍ശിക്കുന്നതിനായി പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്ന് തൃപ്തി ദേശായി. സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും. ഏഴു സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും. സര്‍ക്കാരില്‍ നിന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി ആരോപിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായി പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് കേരള പൊലീസ് നിലപാടെടുത്തിരുന്നു. ഭൂമാതാ ബ്രിഗേഡിലെ ആറ് സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments