ത്രിപുര സംഘര്‍ഷം; സി പി എമിന്റെ രണ്ട് ഓഫിസുകള്‍ കത്തിച്ചു; നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

39

ത്രിപുരയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പത്തുപേര്‍ക്ക് പരിക്ക്. സി പി എമിന്റെ രണ്ട് ഓഫീസുകളും, ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമണമുണ്ടായി. നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്നാണ് സി പി എം പറയുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആരേയും ആക്രമിച്ചിട്ടില്ലെന്നും ഏഴ് പ്രവര്‍ത്തകരെ സി പി എം ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായാണ് ബിജെപി ആരോപിക്കുന്നത്.