പൗരത്വ ഭേദഗതി നിയമം: ത്രിപുരയിലെ പ്രതിഷേധം അവസാനിച്ചു: തീരുമാനം അമിത്ഷായ്ക്ക് ആശ്വാസം

152

പൗരത്വ നിയമ ഭേഗദതിക്കെതിരെ ത്രിപുരയിൽ നടന്ന പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ചയിലാണ് തീരുമാനം. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ത്രിപുരയിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ വ്യക്ത വരുത്തുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി നേതാക്കൾ പ്രതികരിച്ചു.

ത്രിപുര രാജകുടുംബാംഗം പ്രദ്യോദ് ഗേബ് ബർമനുമായും ത്രിപുര പീപ്പിൾസ് പ്രസിഡന്റ് അധ്യക്ഷൻ പതൽ കാന്യയുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. പ്രതിഷേധം അവസാനിപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനത്തിന് അമിത് ഷാ നന്ദി അറിയിച്ചു. അതേ സമയം രാഷ്ട്രപതി ഒപ്പുവച്ചതോടെ പൗരത്വഭേദഗതി ബിൽ നിയമമായി.

സംസ്ഥാനത്ത് വിവിധ സംഘടനങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.