ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി; വിമാനത്താവളത്തിൽ കനത്ത സുരക്ഷ

26

ഭീകരാക്രമണത്തില്‍ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. യുഎസിലെ 9/11 ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള വിമാനം ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനുനേരെ ബോംബാക്രമണമുണ്ടാവുമെന്ന് ഡല്‍ഹി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചു. ഡല്‍ഹിയിലെ രന്‍ഹോള പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ്‌ലെനിലേക്കാണ് കോള്‍ വന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കി. സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാ രെ കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും.സുരക്ഷയെ മാനിച്ച്‌ യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.