ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും: തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്

ജി എസ് ടി യുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന നടപടി എടുക്കുമെന്നും നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ജി എസ് ടി നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.