HomeANewsTHE BIG BREAKINGവളപട്ടണത്ത് 300 പവനും ഒരു കൂടി രൂപയും കവർന്ന മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് അയൽവാസി: 1.21...

വളപട്ടണത്ത് 300 പവനും ഒരു കൂടി രൂപയും കവർന്ന മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് അയൽവാസി: 1.21 കോടി രൂപയും 267 പവൻ സ്വർണവും കണ്ടെത്തി

വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതിയായ അയൽവാസി പിടിയിൽ. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റാഫിന്റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്.ഇയാളുടെ വസതിയിൽ നിന്നും 1.21 കോടി രൂപയും 267 പവൻ സ്വർണവും കണ്ടെത്തി.

വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റാഫിന്റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റാഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റാഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിന് പിന്നിലും ലിജീഷ് ആണെന്ന് പൊലീസ് പറഞ്ഞു . അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments