അമേരിക്കൻ കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കമ്പനി നടത്തുന്നതെന്നു അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ആരോപണങ്ങൾ പൂർണമായും നിഷേധിച്ച പ്രസ്താവനയിൽ വ്യക്തിഗത ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്തതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്.
സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്പനി പറയുന്നു.