HomeNewsShortഅവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്; 67 ശതമാനവും പിന്തുണ നല്‍കി

അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്; 67 ശതമാനവും പിന്തുണ നല്‍കി

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ആശ്വാസം. സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു തെരേസ മെയുടെ ജയം. എതിരഭിപ്രായം രൂക്ഷമായ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടന്നത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടമാക്കാതെ പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള ആഭ്യന്തര തെരഞ്ഞെടുപ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പാര്‍ട്ടി ഉദ്ദേശിച്ചത്.

വോട്ട് രേഖപ്പെടുത്തിയവരില്‍ 67 ശതമാനവും പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കി. 117നെതിരെ 200 വോട്ടിനാണ് തെരേസ മെയ് ജയിച്ചത്. 83 വോട്ടിന്‍റെ വന്‍ഭൂരിപക്ഷത്തോടെ മെയ് പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചു. ഒരു വര്‍ഷത്തേക്ക് പുതിയ ഭരണാധികാരിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തേടില്ല. പക്ഷേ കാര്യങ്ങള്‍ ഇപ്പോഴും മെയ്ക്ക് എളുപ്പമല്ല. ബ്രക്സിറ്റില്‍ ഉലയുന്ന ബ്രിട്ടണില്‍ തെരേസ മെയുടെ സ്ഥാനം തന്നെ അനിശ്ചിതത്വത്തിലാണ്.
ലേബര്‍ പാര്‍ട്ടി പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പാസാകുമോ എന്നതനുസരിച്ചാവും മെയുടെ ഭാവി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments