HomeNewsShortമുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരും; സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ലെന്ന് പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരും; സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ലെന്ന് പ്രതിപക്ഷനേതാവ്

ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പേടി കൊണ്ടാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ആയിരക്കണത്തിന് കോടി രൂപയുടെ നികുതി ഭാരം കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments