HomeNewsShortദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ വിധി നീളും; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത; മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ വിധി നീളും; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത; മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം

ദുരിതാശ്വാസ നിധി വക മാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വാദം പൂർത്തിയാക്കിയിട്ടും വിധി വൈകിയ സാഹചര്യത്തിൽ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍.

ജസ്റ്റിസ് സിറിയക് ജോസഫ് പരാതിയെ അനുകുലിച്ചപ്പോൾ ജസ്റ്റിസ് ഹാറുൺ റഷീദ് പരാതിയെ എതിർത്തു. ഇതോടെയാണ് അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായത്. വാദം പൂര്‍ത്തിയാക്കിയിട്ടും ഒരു വര്‍ഷമായി കേസില്‍ വിധി പറയാതിരുന്നത് വിവാദമായിരുന്നു. ഫുള്‍ ബെഞ്ച് വിശദമായ വാദം വീണ്ടും കേള്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments