HomeNewsShort'ഇതൊന്നും ശരിയായ കാര്യമല്ല' ; സംസാരിച്ചു തീരും മുൻപേ അനൗൺസ്‌മെന്റ്; ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി...

‘ഇതൊന്നും ശരിയായ കാര്യമല്ല’ ; സംസാരിച്ചു തീരും മുൻപേ അനൗൺസ്‌മെന്റ്; ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി

ഉത്‌ഘാടന പ്രസംഗത്തിനിടെ താൻ സംസാരിച്ച് തീരുന്നതിനു മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് ആരംഭിച്ചതിൽ ക്ഷുഭിതനായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പുറകിലായിരുന്നു അനൗൺസർ. മറ്റ് ഭാരവാഹികൾ ഇതിൽ ഇടപെട്ടെങ്കിലും ക്ഷുപിതനായി മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments