സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സി യോഗം മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് വിട്ടു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തത്. ഈ മൂന്ന് പേരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് ഡിജിപിയായി നിയമിക്കാം.
ജൂണ്‍ മുപ്പതിന് ലോക്നാഥ് ബെഹ്റ വിരമിക്കുന്നതോടെ അടുത്ത പൊലീസ് മേധാവി അധികാരമേല്‍ക്കും. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതാണ് തച്ചങ്കരിയുടെ പേര് വെട്ടാന്‍ കാരണമായതെന്നാണ് സൂചന.