കാബൂളിൽ വീണ്ടും ചാവേർ ഭീകരാക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു: നിരവധിപ്പേർക്ക് പരിക്ക്

134

കാബൂളിൽ വീണ്ടും ചാവേർ ആക്രമണം. ചൊവ്വാഴ്ച കാബൂളിലെ മാർഷൽ ഫഹിം മിലിട്ടറി അക്കാദമിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. കവാടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്കു.

അതേസമയം, കഴിഞ്ഞ വർഷം അക്കാദമിക്ക് പുറത്ത് നടന്ന താലിബാൻ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ന് നടന്ന ആക്രമണത്തിന്റ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.