HomeNewsShortഉത്സവകാലത്ത് ക്ഷേത്ര പറമ്പിൽ മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ആരോപണം ; പ്രതിഷേധവുമായി ഡി.വൈ.എഫ്.

ഉത്സവകാലത്ത് ക്ഷേത്ര പറമ്പിൽ മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ആരോപണം ; പ്രതിഷേധവുമായി ഡി.വൈ.എഫ്.

ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്ബിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവ്. വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് ആണ് മുസ്‍ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു. ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്ബിലേക്ക് സമാനമായ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ ശരണ്യ എം. ചാരു ഫേസ്ബുക്കില്‍ കുറിച്ചു. ”ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ക്ഷേത്രപ്പറമ്ബില്‍ പ്രവേശനമില്ല” എന്നാണ് ബോര്‍ഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments