HomeNewsShortനടൻ സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീംകോടതി തള്ളി; ബീഹാർ പൊലീസ്...

നടൻ സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീംകോടതി തള്ളി; ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു

ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്പത്തികനേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം. ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു. ബീഹാറിൽ നിന്ന് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നായിരുന്നു റിയയുടെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ കേന്ദ്രവും ബീഹാറും എതിർത്തു. മഹാരാഷ്ട്ര പൊലീസ് നീതിയുക്തമായ അന്വേഷണമല്ല നടത്തുന്നതെന്ന് സുശാന്തിന്റെ അച്ഛനും ബീഹാറും കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments